കർണാടകയിൽ വാഹനാപകടം; നീലേശ്വരം സ്വദേശി മരിച്ചു. 4 പേർക്ക് പരിക്ക്

May 8, 2026 - 18:03
 0
കർണാടകയിൽ വാഹനാപകടം; നീലേശ്വരം സ്വദേശി മരിച്ചു.  4 പേർക്ക് പരിക്ക്

നീലേശ്വരം: കർണാടകയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരത്തെ വിമുക്ത ഭടനായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ വിമുക്തഭടൻ സത്യനാഥ്- ഗായത്രി ദമ്പതികളുടെ മകൻ സാഗർനാഥ് (44)ആണ് മരിച്ചത്. സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പടിഞ്ഞാറ്റം കൊഴുവലിലെ ടിവി അവിനാഷ് ,ഭാര്യ നീതു, നാലു വയസുള്ള മകൾ ആവണി, ഭാര്യ മാതാവ് ജാനകി, എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ലൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം എന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow