ചന്ദനം മുറിച്ച് വിൽക്കാൻ ശ്രമം; പ്രതി പിടിയിൽ

Aug 8, 2026 - 06:10
 0
ചന്ദനം മുറിച്ച് വിൽക്കാൻ ശ്രമം; പ്രതി പിടിയിൽ

കാസർകോട്: കാറഡുക്ക മൂടാംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചന്ദനമരം മുറിച്ച് വിൽക്കാൻ ശ്രമിച്ചയാളെ മണിക്കൂറുകൾക്കകം വനംവകുപ്പ് പിടികൂടി. മുള്ളേരിയ സ്വദേശി കെ.എം. അശോകൻ (56) ആണ് അറസ്റ്റിലായത്.

കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് ചെത്തി മിനുക്കിയ രണ്ട് കിലോ ചന്ദനവും ചന്ദനമരം മുറിക്കാൻ ഉപയോഗിച്ച ഹാക്ക്‌സോ ബ്ലേഡും കത്തിയും പിടിച്ചെടുത്തു.

മുറിച്ചെടുത്ത ചന്ദനം വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വനംവകുപ്പ് സംഘം ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയാണ് ചന്ദനമരം മുറിച്ചതെന്ന് പ്രതി സമ്മതിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

അശോകൻ നേരത്തെ ഒരു ചന്ദനക്കേസിൽ തടവ് അനുഭവിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow