ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍
ചെറുപുഴ: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ്(39) ആണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ട: അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട: അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി. മകന്‍ അബ്രാം ജോസ്. സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ് (ബംഗളൂരു), സെബിന്‍ ജോസ് (കെ എസ് ഇ ബി എറണാകുളം).
What's Your Reaction?