ജി വി എച്ച് എസ് എസ് അമ്പലത്തറയിൽ പ്രീ പ്രൈമറി അഡ്മിഷൻ ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: ജിവിഎച്ച് എസ് എസ് അമ്പലത്തറയിൽ പ്രീ പ്രൈമറി അഡ്മിഷൻ ഉദ്ഘാടനവും യൂണിഫോം-പുസ്തക-കുട വിതരണവും നടത്തി.
പിടിഎ പ്രസിഡണ്ട് നിത്യ മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി കെ. സബിത ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ മനോജ് അമ്പലത്തറ, പാസ്സ്വേർഡ് ബുക്ക് പബ്ലിഷേഴ്സ് ചെയർമാൻ ജോണി എന്നിവർ ആശംസകൾ നേർന്നു. രാജേഷ് സ്കറിയ സ്വാഗതവും, എലിസബത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് എൽകെജിയിലേക്ക് പുതിയതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് യൂണിഫോമും പുസ്തകവും ബെൽട്ടും സ്കൂളിന്റെ വകയായി കുടയും സമ്മാനമായി നൽകി.
What's Your Reaction?