തൊഴിൽ വിസ ലംഘനം; കമ്പനികൾക്കും, തൊഴിലാളികൾക്കും ഇളവുകൾ. നിയമഭേദഗതിക്ക് ശൂറ കൗൺസിൽ സേവന സമിതിയുടെ ഗ്രീൻ സിഗ്നൽ.
മനാമ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ നിയന്ത്രങ്ങളിൽ ഇളവ് നൽകുന്ന നിയമ ഭേദഗതിക്ക് ശൂറ കൗൺസിൽ സേവന സമിതിയുടെ ഗ്രീൻ സിഗ്നൽ.
വിഷയം ശൂറ കൗൺസിലിൻ്റെ ഞായറാഴ്ച നടക്കുന്ന വാരാന്ത്യ സെക്ഷനിൽ വോട്ടിനിടും. പാർലമെൻ്റ് നേരത്തെ വിഷയത്തെ അനുകൂലിച്ചിരുന്നു. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിർദ്ദേശം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ ഭേദഗതി പ്രകാരം തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ,മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനി ആയിരം ദീനാർക്കാണ് നിലവിൽ പിഴ. ഇത് 500 ദിനാറായി കുറയ്ക്കും. ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും.
അറിയിപ്പ് ലഭിച്ച 14 ദിവസത്തിനുള്ളിൽ കമ്പനി ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി. നേരത്തെ വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ ആദ്യദിവസം മുതൽ ആയിരം ദിനാർ ആയിരുന്നു പിഴ. പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടു പത്ത് ദിവസത്തിനുള്ളിൽ ലംഘനം കണ്ടെത്തിയാൽ 100 ദിനാർ ആയിരിക്കും പിഴ.
പെർമിറ്റ് കാലഹരണപ്പെട്ട പത്തിനും 20നു മിടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 200 ആകും. പെർമിറ്റ് കാലഹരണപ്പെട്ട 20-നും 30-നും ഇടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 300 ദിനാർ. കുറ്റം ആവർത്തിച്ചാൽ പിഴ ആയിരം ആകും. പിഴയടച്ച് ലംഘനങ്ങൾ ക്രമവൽക്കരിക്കാൻ പുതിയ നിയമം അനുവദിക്കുന്നു.
അറിയിപ്പ് ലഭിച്ച 14 പ്രവൃത്തി ദിവസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് ലംഘനങ്ങൾ പരിഹരിക്കാം. സെറ്റിൽമെൻ്റ് പൂർണമായി അടച്ചാൽ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
സെറ്റിൽമെൻ്റുകൾക്കുള്ള പ്രത്യേക നടപടിക്രമങ്ങൾ എൽ എം ആർ എ ബോർഡ് തയ്യാറാക്കും. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസൃതമായി ഇളവുകളിലൂടെ തൊഴിലുടമകളും, തൊഴിലാളികളുടേയും മാറ്റങ്ങൾ അനുവദിക്കുന്ന പുതിയ ഭേദഗതി ബിസിനസ് രംഗത്തെ ഉത്തേജിപ്പിക്കും. തൊഴിലുടമകൾക്ക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അനധികൃത തൊഴിലുകൾ കുറയ്ക്കാനും ഭേദഗതി വരുത്തുമെന്ന് എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് നിബ്രാസ് താലിബ് ശൂറ സേവന സമിതിയോട് പറഞ്ഞു. കൂടാതെ പെർമിറ്റിൻ്റെ കാലാവധി അവസാനിക്കുന്നതിൻ്റെ അവസാന ആറുമാസം മുമ്പേ തൊഴിലുകളെ വിവരമറിയിക്കും അതിനുപുറമേ മൂന്നുമാസം മുമ്പും ഒരു മാസം മുമ്പുള്ള തീയതി അവസാനിക്കുന്നു അന്നും അറിയിപ്പ് താലിബ് ചേർക്കും.
What's Your Reaction?