ദാമ്പത്യ പ്രശ്നം; വസ്ത്രാലയത്തിൽ കയറി ഭർത്താവിനെ കുത്തിയ ഭാര്യ അറസ്റ്റിൽ.
തലപ്പാടി: ദാമ്പത്യ പ്രശ്നത്തെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പർദ്ദയിട്ട് ഭർത്താവിന്റെ വസ്‌ത്രാലയത്തിലെത്തി അയാളെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. ബിസി റോഡിലെ ജ്യോതി സോമയാജി (30) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ബിസി റോഡിലെ സോമയാജി ടെക്സ്റ്റൈൽസ് ഉടമ കൃഷ്ണകുമാറാ(38)ണ് വധശ്രമത്തിന് ഇരയായത്. കൃഷ്ണകുമാറും, ഭാര്യ ജ്യോതിയും കുറച്ചുകാലമായി ദാമ്പത്യ പ്രശ്നത്തിൽ ആയതിനാൽ വേർപിരിഞ്ഞാണ് താമസം. ഇതു സംബന്ധിച്ച് കേസുള്ളതായും പറയപ്പെടുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം പർദ്ദ ധരിച്ചു വസ്ത്രാലയത്തിൽ എത്തിയ ജ്യോതി ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന ഭർത്താവ് കൃഷ്ണകുമാറിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തിയത് കൃഷ്ണകുമാറിന്റെ നിലവിളികേട്ട് ജീവനക്കാർ ഓടിക്കൂടുന്നതിനിടയിൽ ജ്യോതി കടയിൽ നിന്നും ഇറങ്ങിയോടി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നവരും ജ്യോതിയെ പിന്തുടർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
What's Your Reaction?