ദുബായിൽ പൊതു-സ്വകാര്യ മേഖലകളിൽ ഈദുൽഫിത്തർ അവധി പ്രഖ്യാപിച്ചു
ദുബായ്: ദുബായിൽ പൊതു സ്വകാര്യ മേഖലകളിൽ ഈദുൽഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ദുബായ് സർക്കാർ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച പ്രവർത്തി ദിനം പുനരാരംഭിക്കും. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ സ്വകാര്യമേഖലയിൽ അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളും. സാധാരണയായി ഞായറാഴ്ച പ്രവർത്തി ദിനമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് ബാധകമായിരിക്കും.
What's Your Reaction?