ദേശീയ പഞ്ചഗുസ്തി ചാമ്പ്യനായി ആദർശ്; ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

95 കിലോഗ്രാം യൂത്ത് ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ ചാമ്പ്യനായ ആദർശ് നീലേശ്വരം ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബിന്റെ കബഡി താരവും കൂടിയാണ്

Jun 18, 2026 - 16:17
 0
ദേശീയ പഞ്ചഗുസ്തി ചാമ്പ്യനായി ആദർശ്; ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

നീലേശ്വരം: ബംഗളൂരുവിൽ നടന്ന ആറാമത് ബി.സി.എ.ഐ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി നീലേശ്വരം ചാത്തമത്തെ ആദർശ് ദേശീയ ചാമ്പ്യനായി. 95 കിലോഗ്രാം യൂത്ത് ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിലാണ് ആദർശ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഈ നേട്ടത്തോടെ ജപ്പാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും ആദർശ് നേടി. ദേശീയ തലത്തിലെ ഈ വിജയം നാടിനും കായിക രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബിന്റെ കബഡി താരമായ ആദർശ്, ചാത്തമത്തെ ഒട്ടിൽ രജി-ശുഭ ദമ്പതികളുടെ മകനാണ്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടുകയെന്ന ലക്ഷ്യത്തോടെ കഠിന പരിശീലനത്തിലാണ് ആദർശ് ഇപ്പോൾ.

ആദർശിന്റെ ഈ നേട്ടത്തിന് കായികപ്രേമികളും നാട്ടുകാരും വിവിധ സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow