നാടക നടനും മുൻ പഞ്ചായത്തംഗവുമായ ടി.വി. അശോകൻ അന്തരിച്ചു

Jul 6, 2026 - 09:04
 0
നാടക നടനും മുൻ പഞ്ചായത്തംഗവുമായ ടി.വി. അശോകൻ അന്തരിച്ചു

പെരിയ: നാടക നടനും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ മുൻ അംഗവുമായ പെരിയ വടക്കേക്കരയിലെ ടി.വി. അശോകൻ (54) അന്തരിച്ചു. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

പൊതുരംഗത്തും സാംസ്കാരിക മേഖലയിലും സജീവ സാന്നിധ്യമായിരുന്ന അശോകൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗമായും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കൂടാതെ പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീർഘകാലം പാരലൽ കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകനും ശ്രദ്ധേയനായ നാടക നടനുമായിരുന്നു. കലാരംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പരേതരായ കണ്ണൻ-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കൾ: നന്ദകിഷോർ, അനവദ്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow