നീലേശ്വരം രാജാ റോഡിൽ ഓവുചാല്‍ പുനർനിർമ്മാണം തുടങ്ങി

May 20, 2026 - 21:07
 0
നീലേശ്വരം രാജാ റോഡിൽ ഓവുചാല്‍ പുനർനിർമ്മാണം തുടങ്ങി

നീലേശ്വരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നീലേശ്വരം രാജാ റോഡിൽ അടഞ്ഞുകിടന്ന ഓവു ചാൽ പുനർ നിർമ്മിക്കുവാൻ തുടങ്ങി. രാജാസ് ക്ലിനിക്ക് മുതൽ പരിപ്പുവട വിഭവ ശാലയ്ക്ക് മുന്നിലുള്ള കൾവർട്ട് വരെ അടഞ്ഞുപോയ ഓവുചാലാണ് പുനർ നിർമ്മിക്കാൻ തുടങ്ങിയത്.

രാജാ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വയലിൽ നിന്നും വരുന്ന വെള്ളം ഈ ഓവുചാലിലൂടെ ഒഴുകി കോവിലകം ചിറയിൽ എത്തുകയാണ് ചെയ്യുന്നത്. എന്നാൽ നീലേശ്വരം പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമ്പോൾ ഇവിടെ താൽക്കാലിക ബസ്റ്റാൻഡ് സ്ഥാപിച്ചതിന്റെ ഭാഗമായി ഓവുചാല്‍ മണ്ണിട്ട് മൂടിയിരുന്നു.

ഇതോടെ കഴിഞ്ഞ മഴക്കാലത്ത് ഇവിടെ മുഴുവനും വെള്ളക്കെട്ട് ആയതിനെ തുടർന്ന് സമീപത്തെ ജനങ്ങളും വ്യാപാരികളും ഉൾപ്പെടെ ദുരിതത്തിലായിരുന്നു. ഓവുചാല്‍ പുനർനിർമിക്കുന്നതോടെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമാവുമെങ്കിലും, എൽഐസി ഓഫീസിന് സമീപം നിർമ്മിച്ച ഓവുചാല്‍ ഇടുങ്ങിയതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാൻ കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow