പനങ്ങാട് സരസ്വതി എ.എൽ.പി സ്കൂളിൽ വായനാപക്ഷാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
പനങ്ങാട്: സരസ്വതി എ.എൽ.പി സ്കൂളിൽ വായനോത്സവത്തിന്റെ ഭാഗമായി വായനാപക്ഷാചരണത്തിനും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനും തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് പി.ടി.എ ജനറൽ ബോഡിയും സി.പി.ടി.എ യോഗവും സംഘടിപ്പിച്ചു.
സാംസ്കാരിക-മാധ്യമ പ്രവർത്തകനായ വിനോദ് ആലന്തട്ട വായനാപക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കളുമായും കുട്ടികളുമായും അദ്ദേഹം സംവദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത പി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അശോകൻ അധ്യക്ഷത വഹിച്ചു. അധ്യാപിക ജയശ്രീ നന്ദി രേഖപ്പെടുത്തി.
What's Your Reaction?