പി വി അൻവറിന്റെ വീട്ടിൽ ഇ ഡി റൈഡ്

Nov 21, 2025 - 06:47
Nov 21, 2025 - 06:56
 0
പി വി അൻവറിന്റെ വീട്ടിൽ ഇ ഡി റൈഡ്

നിലമ്പൂർ: തൃണമൂൽ നേതാവ് പി വി അൻവറിൻ്റെ വീട്ടിൽ ഐ ഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഇന്ന് 7 മണിക്കാണ് ഈ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. 5 വാഹനങ്ങളിൽ എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അൻവർ വീട്ടിൽ ഉണ്ടെന്നാണ് സൂചന. നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിൽ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്തുവരുന്ന വിവരം. അൻവറിൻ്റെ സഹായികളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow