പീച്ചി ഡാം അപകടം; മരണം മൂന്നായി.

എറിനാണ് ഇന്ന് മരിച്ചത്. അലീന, ആൻ ഗ്രേയ്സ് എന്നിവർ നേരത്തെ മരിച്ചിരുന്നു.

Jan 14, 2025 - 22:13
Jan 14, 2025 - 22:16
 0
പീച്ചി ഡാം അപകടം; മരണം മൂന്നായി.

തൃശൂർ: പീച്ചി ഡാം റിസർവോയറിലെ കയത്തിൽ നാല് വിദ്യാർത്ഥിനികൾ വീണുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിനി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. അപകടത്തിൽ പെട്ട അലീന,ആൻ ഗ്രേയ്സ് എന്നിവർ നേരത്തെ മരിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന നാലാമത്തെ പെൺകുട്ടി നിമ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.

സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. ജനുവരി 12-ാം തീയതി വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസർവോയറില്‍ വീഴുകയായിരുന്നു. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow