പുല്ലൂർ പൊള്ളക്കടയിൽ കാറിടിച്ച് ഒരാൾ മരിച്ചു; കാർ നിർത്താതെ പോയി

Jan 15, 2026 - 03:59
 0
പുല്ലൂർ പൊള്ളക്കടയിൽ കാറിടിച്ച് ഒരാൾ മരിച്ചു; കാർ നിർത്താതെ പോയി

കാഞ്ഞങ്ങാട്: കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പുല്ലൂർ പൊള്ളക്കടയിലെ ചന്ദ്രശേഖര(58)നാണ് മരിച്ചത്. ബുധനാഴ്ച രാത്രി പുല്ലൂർ പൊള്ളക്കടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെ ആദ്യം കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കുമ്പളയിൽ എത്തിയപ്പോൾ നില അതീവ ഗുരുതരമായി. തുടർന്ന് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിന് ഇടയാക്കിയ കാർ നിർത്താതെ പോയി. അമ്പലത്തറ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പരേതരായ അത്തിക്കൽ ഗോവിന്ദൻ മണിയാണി-മാധവി ദമ്പതിയുടെ മകനാണ് മരണപ്പെട്ട ചന്ദ്രശേഖരൻ. മക്കൾ വി സംഗീത്, വി കാവ്യ, വി സജിത്ത്. ആരതി, മണികണ്ഠൻ എന്നിവർ മരുമക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow