പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറം: പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ്പ് മമ്പാടിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. 2025 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് വിവരം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്.
What's Your Reaction?