പെരിയയിൽ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ
പെരിയ: പെരിയ ആയംപാറ വില്ലാരം പതിയിൽ നിർമ്മാണ തൊഴിലാളിയായ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാപ്പക്കാലിലെ ദാമോദരന്റെ മകൻ എ.കെ. പ്രശാന്ത് കുമാർ (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രശാന്തിനെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ താഴെയിറക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. മകൾ: ഋതിക. സഹോദരി: പ്രസീത.
What's Your Reaction?