പ്രമുഖ ഡിസൈനർ റഹ്മാൻ പൊയ്യയിൽ അന്തരിച്ചു
കാഞ്ഞങ്ങാട്: പ്രമുഖ ഡിസൈനറും കലാകാരനുമായ റഹ്മാൻ പൊയ്യയിൽ (55) അന്തരിച്ചു. ഉദുമ വേവൂരി സ്വദേശിയായ അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട് ബസ്റ്റാന്റിനടുത്ത് ‘ജീനിയസ്’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. പുസ്തകങ്ങൾ, ഡി.ടി.പി., സുവനീർ, സ്മരണികകൾ, സ്കൂൾ ഡയറികൾ എന്നിവ തയ്യാറാക്കുന്നതിൽ ഏറെ പരിചയസമ്പന്നനായിരുന്നു.
ഉദുമ പടിഞ്ഞാർ ജമാ-അത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ പൊയ്യയിൽ അബ്ദുൾ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കൾ: ഹിബാൻ, നമീർ, സുഹാന, മിൻഹ. മരുമകൻ: മുനീർ കാപ്പിൽ.
What's Your Reaction?