പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിസ്വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16, 14 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ഉള്ളാൾ ബീരിയിലെ ലോഡ്ജിൽ എത്തിച്ചാണ് ഇരുവരെയും പീഡിപ്പിച്ചതെന്നാണ് പരാതി.
സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികൾ പെൺകുട്ടികളെ പരിചയപ്പെട്ടതെന്നും തുടർന്ന് സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
What's Your Reaction?