ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബി എം എസ് പ്രവർത്തകൻ മരിച്ചു

May 9, 2026 - 07:49
 0
ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബി എം എസ് പ്രവർത്തകൻ മരിച്ചു

കാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനപാതയിൽ ഇരിയ ബംഗ്ലാവിൽ സ്വകാര്യബസ്സും മോട്ടോർബൈക്കും കൂട്ടിയിടിച്ച് ബി എം എസ് പ്രവർത്തകൻ മരിച്ചു. അമ്പലത്തറ മൂന്നാം മൈയിൽ പൂതങ്ങാനത്തെ വട്ടക്കയം വീട്ടിൽ നാരായണന്റെ മകൻ രാഘവൻ(49)ആണ് മരിച്ചത്. ഇന്നലെരാത്രി എട്ടരയോടെ കൂടിയാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് തായന്നൂരിലേക്ക് പോകുകയായിരുന്ന മായാ ജ്യോതി ബസ്സും എതിരെ അമ്പലത്തറ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. അമ്പലത്തറ പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow