ബേക്കൽ മൗവ്വലിൽ 16 കാരി തൂങ്ങി മരിച്ച നിലയിൽ

Jun 22, 2026 - 10:05
Jun 22, 2026 - 12:26
 0
ബേക്കൽ മൗവ്വലിൽ 16 കാരി തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ: ബേക്കൽ താഴെ മൗവ്വൽ പ്രദേശത്ത് 16 വയസ്സുകാരിയെ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇസ്മായിലിൻ്റെ മകൾ റിൻഷയാണ് മരിച്ചത്.

വിവരമറിഞ്ഞ് എത്തിയ ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

റിൻഷ തച്ചങ്ങാട് ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ ആദ്യ രണ്ട് അലോട്ട്മെൻ്റുകളിലും സീറ്റ് ലഭിക്കാത്തത് മാനസിക വിഷമത്തിന് കാരണമായിരിക്കുമെന്ന് സംശയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow