ഭാരത് സേവക് ഓണർ നാഷണൽ അവാർഡ് ബാബു കോട്ടപ്പാറയ്ക്ക്

കഴിഞ്ഞ 15 വർഷമായി വടംവലി എന്ന കായിക മേഖലക്ക് നൽകി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

Mar 8, 2026 - 13:25
 0
ഭാരത് സേവക് ഓണർ നാഷണൽ അവാർഡ് ബാബു കോട്ടപ്പാറയ്ക്ക്

കാഞ്ഞങ്ങാട്: ഭാരത് സർക്കാരിന്റെ ദേശീയ പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള സെൻട്രൽ ഭാരത് സേവക് സമാജിൻ്റെ ഭാരത് സേവക് ഓണർ നാഷണൽ അവാർഡിന് ബാബു കോട്ടപ്പാറ അർഹനായി. മാധ്യമ പ്രവർത്തനത്തിനൊപ്പം കഴിഞ്ഞ 15 വർഷമായി വടംവലി എന്ന കായിക മേഖലക്ക് നൽകി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്. മാർച്ച് 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ: ബി എസ് ബാലചന്ദ്രൻ, അസി: ഡയറക്ടർ വിനോദ് സിറ്റി എന്നിവർ സംബന്ധിക്കും. 2015 ൽ കേരള ടീമിൻ്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയർ വടംവലി മത്സരത്തിൽ വെങ്കലം നേടിയ കേരള ടീം അംഗമായിരുന്നു. 2016-2202 വരെ കേരള ടീമിൻ്റെ പരിശീലകനായി. 12 ഓളം നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെ കേരളത്തിന് നിരവധി സ്വർണമെഡലുകൾ അടക്കം നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. 2019-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും, 2020-മുതൽ കണ്ണൂർ സർവ്വകലാശാലയുടെയും വടംവലി പരിശീലകനാണ്. തൃശൂർ വിമല കോളേജ്, പീപ്പിൾസ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സി എസ് എ കോളേജ് മാടായി, രാജപുരം ടെൻത് പയസ് കോളേജ്, മലപ്പുറം, കാസർകോട് ജില്ലകളുടെ സ്കൂൾ ടീമുകളെയും, മടിക്കൈ കക്കാട്ട് ഗവ: ഹൈസ്കൂൾ, ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഇരിയ ഹൈസ്കൂളിലെ കുട്ടികളെയും വടംവലി പരിശീലിപ്പിച്ചിട്ടുണ്ട്. നിരവധി തവണ കാസർകോട് ജില്ലാ ടീമിൻ്റെ പരിശീലകനായും പ്രവർത്തിച്ചു വരികയാണ്. വടംവലി അസോസിയേഷൻ സംസ്ഥാന റഫറി ബോർഡ് അംഗം, വടംവലി അസോസി യേഷൻ ജില്ലാ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 30 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. ജന്മദേശം, മലബാർ വാർത്ത, കാരവൽ തുടങ്ങിയ സായാഹ്ന പത്രങ്ങളിൽ ലേഖകനായി ജോലി ചെയ്തിട്ടുണ്ട്. 2021 മുതൽ ജന്മഭൂമി പത്രത്തിൻ്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടായി പ്രവർത്തിച്ചിരിക്കുകയാണ്. മിറാക്കിൾ ഓൺലൈൻ ന്യൂസ് എന്ന വാർത്ത സ്ഥാപനം നടത്തി വരുന്നുണ്ട്. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി കൂടിയാണ് ബാബു കോട്ടപ്പാറ. ഭാര്യ: ബിജി ബാബു (മുൻ മടിക്കൈ പഞ്ചായത്തംഗം). ഏകമകൻ വിഷ്ണു.

What's Your Reaction?

like

dislike

love

funny

angry

sad

wow