മഞ്ചേശ്വരം കൊലപാതകം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പിതാവിൻ്റെ കുത്തേറ്റ് മക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. ഷേക്ക് അബ്ബ (ഷേക്കു ഞ്ഞി) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പിലെ ഉമ്മറിൻ്റെ മകൾ ജുമൈല(18) തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെ അക്രമമുണ്ടായത് കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കു ജിയെ ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മക്കൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് കുത്തേറ്റത്. ജുമൈലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിൽ ഷേക്കുഞ്ഞിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
What's Your Reaction?