മടിക്കൈ ആർട്ട് ഫോറം; ഉദ്ഘാടനം ഇന്ന്
കലാ കായിക വിജ്ഞാന മേഖലകളിലും നവകാലത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി സാമൂഹിക സാംസ്കാരിക ജീവിതത്തെ കൂടുതൽ വിശാലമാക്കാനും കലയുടെയും സാഹിത്യത്തിന്റെയും പുത്തൻ അനുഭവങ്ങളും ദൃശ്യ ശ്രാവ്യ കലകളുടെ സമ്മോഹനങ്ങളും തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആർട്ട് ഫോറം ഒരുക്കുന്നത്.
മടിക്കൈ: മടിക്കൈ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തും ജീവകാരുണ്യ സാന്ത്വന മേഖലയിലും സൗഹൃദത്തിന്റെ സ്നേഹമായി മടിക്കൈ ആർട്ട് ഫോറം ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് ചാളക്കടവ് കർഷക കലാവേദി ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവ്വഹിക്കും. മടിക്കൈ ആർട്ട് ഫോറം ചെയർമാൻ സി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപ്രകാശൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പി വി പത്മിനി, സി പി ഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, കലാവേദി പ്രസിഡന്റ് പി രാജു എന്നിവർ ആശംസകൾ നേരും. മടിക്കൈ ആർട്ട് ഫോറം സെക്രട്ടറി പ്രഭാകരൻ പുലിക്കോടൻ സ്വാഗതവും, ട്രഷർ പി വി തങ്കരാജൻ നന്ദിയും പറയും. കലാ കായിക വിജ്ഞാന മേഖലകളിലും നവകാലത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി സാമൂഹിക സാംസ്കാരിക ജീവിതത്തെ കൂടുതൽ വിശാലമാക്കാനും കലയുടെയും സാഹിത്യത്തിന്റെയും പുത്തൻ അനുഭവങ്ങളും ദൃശ്യ ശ്രാവ്യ കലകളുടെ സമ്മോഹനങ്ങളും തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആർട്ട് ഫോറം ഒരുക്കുന്നത്.
What's Your Reaction?