മടിക്കൈ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവം; സ്മരണിക പുറത്തിറക്കി
മടിക്കൈ: മടിക്കൈ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണിക ചലച്ചിത്രതാരം പി പി കുഞ്ഞികൃഷ്ണന്‍ പഞ്ചായത്തംഗം പി കുഞ്ഞികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഉത്സവങ്ങള്‍ സൗഹാര്‍ദ്ദത്തിന്‍റെയും, മാനവികതയുടെയും കൂട്ടായ്മകളാണെന്നും, അന്യം നിന്നുപോകുന്ന നാടിന്‍റെ നന്മകളെ തിരിച്ചറിയാനുള്ള വേദിയായി കളിയാട്ടയിടങ്ങള്‍ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ: പി കൃഷ്ണദാസ് സാംസ്കാരിക പ്രഭാഷണം നടത്തി. സ്മരണികയുടെ മുഖ്യ പത്രാധിപര്‍ പ്രൊഫ: വി കുട്ട്യന്‍ ആമുഖഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് വി പ്രകാശന്‍ വിശിഷ്ടാതിഥിയായി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി പ്രഭാകരന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഗംഗാധരന്‍ താളിക്കുണ്ട്, വൈസ് ചെയര്‍മാന്‍ അനില്‍ നീരളി, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ദിനേശന്‍ വടക്കിനി, ചിത്രകാരന്‍ ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു. സ്മരണിക കമ്മിറ്റി ചെയര്‍മാന്‍ വി വി രതീഷ് സ്വാഗതവും, ഷൈജു തലയത്ത് നന്ദിയും പറഞ്ഞു.
What's Your Reaction?