മടിക്കൈ ഓർക്കോൽ മീത്തലപ്പുര തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോൽസവം മാർച്ച് 6,7,8 തിയ്യതികളിൽ

Mar 2, 2026 - 18:59
 0
മടിക്കൈ ഓർക്കോൽ മീത്തലപ്പുര തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോൽസവം മാർച്ച് 6,7,8 തിയ്യതികളിൽ

മടിക്കൈ: 28 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മടിക്കൈ ഓർക്കോൽ മീത്തലപ്പുര തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോൽസവം വൻ വിജയമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് നാടും, നാട്ടുകാരും, ആഘോഷ കമ്മിറ്റിയും. മാർച്ച് 6,7,8 തിയ്യതികളിൽ നടക്കുന്ന ഉത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഹരിത ചട്ടപ്രകാരം നടക്കുന്ന ഉൽസവത്തിന്റെ അടുക്കള മുതൽ കലവറ വരെ തെങ്ങോല, മുള, കവുങ്ങ് എന്നിവ ഉപയോഗിച്ചിട്ടാണ് സജ്ജീകരിചിട്ടുള്ളത്. ഉത്സവ നഗരിയിലേക്കെത്തുന്നവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. മലപ്പച്ചേരി, ചായ്യോം, ബങ്കളം, കൂലോം റോഡ്ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ; എരിക്കുളം സ്കൂൾ ഗ്രൗണ്ട്, ഓഡിറ്റോറിയം ഗ്രൗണ്ട്, ലക്ഷം വീട് പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. പൂത്തക്കാൽ, ചാളക്കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പറങ്കിയാവടുക്കം പാർക്കു ചെയ്യണം. ആചാര സ്ഥാനികരുടെ വാഹനങ്ങൾ കോളിക്കുന്ന് ക്ലബ്ബ് പരിസരത്ത് പാർക്ക് ചെയ്യണം. ബൈക്കിന്നും, കാറിന്നും പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow