മടിക്കൈ മാവിലന്‍ ഗോത്ര കൂട്ടായ്മ; വിജയോത്സവം സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ മാവിലന്‍ ഗോത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിജയോത്സവം 2026 സംഘടിപ്പിച്ചു. കൂട്ടപ്പുന്ന ഉന്നതിയില്‍ നടന്ന പരിപാടി തുടി സാംസ്‌കാരികവേദി ചെയര്‍മാന്‍ കമലാക്ഷന്‍ കക്കോന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ സെക്രട്ടറി കാവ്യ ശ്രീജിത്ത് സ്വാഗത പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷിംജിത്ത് ബങ്കളം അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് രാമ്പേത്ത് കരിയര്‍ ഗൈഡന്‍സ് ക്ലാസ് കൈകാര്യം ചെയ്തു.പ്രമോട്ടര്‍മാര്‍, ഊരു മൂപ്പന്‍മാര്‍, തുടങ്ങിയവര്‍ വിജയികളെ ആദരിച്ചു. വിജേഷ് കുളങ്ങാട് നന്ദി പറഞ്ഞു.
മടിക്കൈ പഞ്ചായത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുകളും പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ഊരുമൂപ്പന്മര്‍ മുഖേന ഉന്നതി അംഗങ്ങളെ അറിയിച്ച് സമയബന്ധിതമായി അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കുവാനും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനായി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍, ഊരുമൂപ്പന്മാര്‍ തുടങ്ങിയ ഉന്നതികളുമായി ബന്ധപ്പെട്ടവരെ ചേര്‍ത്ത് ബഹുമാനപ്പെട്ട കളക്ടറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ഫണ്ട് പദ്ധതികളുടെ അവലോകനം നടത്തണമെന്ന് മടിക്കൈ ഗോത്ര കൂട്ടായ്മ ആവശ്യപ്പെട്ടു.
What's Your Reaction?