മടിക്കൈ മൂന്ന് റോഡ് അംഗൺവാടിക്ക് മുന്നിലെ കൊടിമരക്കയറിൽ കഴുത്ത് കുരുങ്ങി 11കാരന് ദാരുണാന്ത്യം
മടിക്കൈ: കാഞ്ഞിരപ്പൊയിൽ മൂന്ന് റോഡ് അംഗൻവാടിക്ക് മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി 11 വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്–നീതു ദമ്പതികളുടെ മകൻ അനേക് ആണ് മരിച്ചത്.
മൂന്ന് റോഡ് നന്ദൻകുഴി അംഗൺവാടിയിലെ കൊടിമരത്തിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അനേകിൻ്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അനേക്.
What's Your Reaction?