മടിക്കൈ സെവൻസ്; ഫിബ്രുവരി 15 മുതൽ കാഞ്ഞിരപ്പൊയിലിൽ

Feb 9, 2026 - 11:08
 0
മടിക്കൈ സെവൻസ്; ഫിബ്രുവരി 15 മുതൽ കാഞ്ഞിരപ്പൊയിലിൽ

മടിക്കൈ: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ പുതുതായി നിർമ്മിക്കുന്ന കൊടിയേരി ഭവൻ നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മടിക്കൈ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുഡ്ബോൾ ടൂർണ്ണമെന്റ് ഫിബ്രുവരി 15 മുതൽ മടിക്കൈ പ്രവാസി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഫിബ്രുവരി 15 ന് രാത്രി 7 മണിക്ക് തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ബിനീഷ് കൊടിയേരി സംബന്ധിക്കും. ടൂർണ്ണമെന്റിൽ വിജയികൾക്കുള്ള സമ്മാനദാനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവ്വഹിക്കും. ടൂർണ്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow