മയക്കുമരുന്നുമായി യുവ എൻജിനീയർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബേക്കൽ: മയക്കു മരുന്നുമായി യുവ എഞ്ചിനീയർ അടക്കം മൂന്നുപേരെ കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി പി ജനാർദ്ദനനും, എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ അബ്ബാസ് അറഫാത്ത്(26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ(21), പള്ളിക്കര തൊട്ടിയിലെ എൻജിനീയർ പി എം ഫൈസൽ(38) എന്നിവരാണ് അറസ്റ്റിലായത്. കല്ലിങ്കലിലെ എൻജിനീയറായ ഫൈസലിന്റെ പ്ലാൻ വരക്കുന്ന സ്ഥാപനത്തിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.813 ഗ്രാം മെത്താംഫിറ്റാമിനും, മെത്താം ഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും, മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും, ഇന്നോവ കാറും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, വിവി ഷിജിത്, ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിലെ ദിനേശൻ കുണ്ടത്തിൽ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?