മയക്കുമരുന്ന് കേസിലെ വാറന്റ് പ്രതി മഞ്ചേശ്വരത്ത് അറസ്റ്റിൽ
കാസർകോട്: മയക്കുമരുന്ന് കേസിലെ വാറന്റ് പ്രതി അറസ്റ്റിൽ. ഉപ്പള സോങ്കാലിലെ മുഹമ്മദ് ഫാറൂഖ് എന്ന ചീര ഫാറൂഖിനെ(25)യാണ് മഞ്ചേശ്വരം എസ് ഐ മാരായ ശബരി കൃഷ്ണ, വൈഷ്ണവ്, സിവിൽ പോലീസ് ഓഫീസർ വന്ദന എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസ് കൂടാതെ ഫാറൂഖിനെതിരെ വധശ്രമ കേസും, അടിപിടി കേസും ഉള്ളതായി പോലീസ് പറഞ്ഞു. ഫാറൂഖിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
What's Your Reaction?