മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി 'ഓപ്പറേഷൻ തൂഫാൻ'; ഷോർട്ട് മൂവിക്ക് തുടക്കമായി

Jul 7, 2026 - 16:43
Jul 7, 2026 - 16:49
 0
മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി 'ഓപ്പറേഷൻ തൂഫാൻ'; ഷോർട്ട് മൂവിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിരുദ്ധ സന്ദേശം പ്രമേയമാക്കി തത്വമസി ആൻഡ് കാരളി മൂവീസിന്റെ ബാനറിൽ ചന്ദ്രൻ കാരളി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ തൂഫാൻ' അഥവാ ഒരു പോലീസ് റൂട്ട് എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണത്തിന് തുടക്കമായി. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ചിത്രീകരണം ചെയ്തു. ഹോസ്ദുർഗ് സി.ഐ. ദിനേശൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

പരിപാടിയിൽ തിരക്കഥാകൃത്ത് പി. രവീന്ദ്രൻ, നിർമ്മാതാക്കളായ രാജൻ മുടിക്കാനം, രോഹിണി ദാമോദരൻ, ഗീത അശോക്, കെ.വി. ദേവദാസൻ, എം.എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഷോർട്ട് മൂവിയുടെ ചിത്രീകരണം ആരംഭിച്ചു.

ഉദ്ഘാടനം നിർവഹിച്ച വി.വി. രമേശൻ, യുവജനങ്ങളാണ് നാടിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് പറഞ്ഞു. യുവതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും, ആ സന്ദേശം ശക്തമായി ജനങ്ങളിലെത്തിക്കുന്ന സൃഷ്ടിയായിരിക്കും 'ഓപ്പറേഷൻ തൂഫാൻ' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow