മുട്ടവിൽപ്പനയുടെ മറവിൽ എംഡിഎംഎ വിൽപ്പന; ചിറപ്പുറത്ത് യുവാവ് അറസ്റ്റിൽ

Jul 21, 2026 - 21:33
 0
മുട്ടവിൽപ്പനയുടെ മറവിൽ എംഡിഎംഎ വിൽപ്പന; ചിറപ്പുറത്ത് യുവാവ് അറസ്റ്റിൽ

നീലേശ്വരം: മുട്ടവിൽപ്പനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. സംഭവത്തിൽ ചിറപ്പുറം ഹരിദാസ് ബസ് ഷെൽട്ടറിന് മുൻവശത്തെ എ. അമീറിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് ഇൻസ്പെക്ടർ കെ. മുരളീധരന്റെ നിർദേശപ്രകാരം എസ്.ഐ കെ.വി. രതീശനും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം അമീറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കട്ടിലിന് അടിയിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

അമീറിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന വിവരം നേരത്തെ ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

റെയ്ഡിൽ എ.എസ്.ഐമാരായ എൻ.എം. രമേശൻ, പി.വി. ശ്രീജിത്ത്, എം. പ്രീതി, സിവിൽ പൊലീസ് ഓഫീസർ ടി. ബാബു എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow