മർകസ് ഗ്ലോബൽ കൗൺസിലിന് പുതിയ നേതൃത്വം.

Aug 13, 2025 - 08:54
Aug 13, 2025 - 08:56
 0
മർകസ് ഗ്ലോബൽ കൗൺസിലിന് പുതിയ നേതൃത്വം.

കോഴിക്കോട്: വിദ്യഭ്യാസ-സാമൂഹിക സേവന മേഖലകളിൽ സജീവമായ മർകസിന്റെ സന്ദേശങ്ങളും പദ്ധതികളും ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനുമായി രൂപീകരിക്കപ്പെട്ട മർകസ് ഗ്ലോബൽ കൗൺസിലിന് പുതിയ നേതൃത്വം. കഴിഞ്ഞദിവസം നടന്ന ഗ്ലോബൽ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരാണ് 2025-2027 വർഷത്തെ നേതൃത്വത്തെ പ്രഖ്യാപിച്ചത്. കൂട്ടായ്മകളാണ് മർകസ് പ്രവർത്തനങ്ങളുടെ ഇന്ധനമെന്നും സമൂഹത്തിന്റെ ആവശ്യമറിഞ്ഞുകൊണ്ട് ഇടപെടുമ്പോഴാണ് ജനകീയതയും സ്വീകാര്യതയും ലഭിക്കുന്നതെന്നും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ സഖാഫി തിരുവത്ര (ചെയർമാൻ) അബ്ദുൽ ഗഫൂർ വാഴക്കാട് (ജനറൽ കൺവീനർ) നിസാർ സഖാഫി (സി.ഡി.ഒ), സി പി ഉബൈദുല്ല സഖാഫി(സി.ഇ.ഒ) പ്രധാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സയ്യിദ് ആറ്റക്കോയ തങ്ങൾ യു.എ.ഇ, സയ്യിദ് ഹബീബ് തങ്ങൾ സൗദി, ഉമർ ഹാജി ഒമാൻ, സയ്യിദ് ഹബീബ് തങ്ങൾ കുവൈത്ത് (അസോസിയേറ്റ് പ്രസിഡന്റുമാർ). അഡ്വ. തൻവീർ, അഡ്വ. അബ്ദുൽ കരീം എം.സി(പ്ലാനിങ്), മുസ്തഫ ദാരിമി, അശ്‌റഫ് കൊടിയത്തൂർ(സപ്പോർട്ട്& സർവ്വീസ്), അബ്ദുൽ ഹമീദ് ഈശ്വരമംഗലം, അബു മുഹമ്മദ് (എക്സലൻസി& ഇന്റർസ്റ്റേറ്റ്), ശരീഫ് കാരശ്ശേരി, അബ്ദുറശീദ് പന്തല്ലൂർ (പി ആർ& മീഡിയ), ഫാറൂഖ് കവ്വായി, അബ്ദുൽ അസീസ് സഖാഫി പാലോളി (നോളേജ്), അബ്ദുൽ അസീസ് സഖാഫി മമ്പാട്, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ (മർകസ് റിസോഴ്സ്), ഡോ. അബ്ദുറഊഫ്, സിറാജ് വേങ്ങര, സ്വലാഹുദ്ദീൻ അയ്യൂബി അൽ അസ്‌ഹരി, സമീർ കണ്ടത്തിൽ(ഗ്ലോബൽ കോർഡിനേഷൻ). പുനഃസംഘടനാ അസംബ്ലിയിൽ ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി പി ഉബൈദുല്ല സഖാഫി, നിസാർ സഖാഫി സംസാരിച്ചു. അബ്ദുൽ ഗഫൂർ വാഴക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഫൈസൽ ബുഖാരി വാഴയൂർ, അബ്ദുൽ ഹമീദ് സഅദി ആശംസകൾ നേർന്നു. മർകസിന്റെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് ഊർജം പകരാനും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും ഗ്ലോബൽ കൗൺസിൽ നേതൃത്വത്തിന് സാധിക്കട്ടെ എന്ന് മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow