മർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

Mar 5, 2026 - 16:59
 0
മർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ മർക്കസ് യുനാനി കോളേജിന് എയിഡഡ് പദവി നൽകാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏക യുനാനി കോളേജായ മർക്കസ് യുനാനി കോളേജിന് ഈ പദവി ലഭിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക ചുവട് വെപ്പായി മാറും. മർക്കസ് സഖാഫത്തി സുന്നിയുടെ കീഴിൽ 2010 ലാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. പൊതു ജനങ്ങൾക്ക് യുനാനി ചികിത്സാ രീതിയിൽ മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജ് സ്ഥാപിതമായത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെയും അംഗീകാരമുള്ള ഈ സ്ഥാപനം നിലവിൽ കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ ദേശീയ പാത 766ന്റെ അരികിലായി മർക്കസ് നോളജ് സിറ്റിയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow