യുദ്ധ സ്മാരകം സന്ദർശിച്ചു

May 1, 2026 - 14:22
 0
യുദ്ധ സ്മാരകം സന്ദർശിച്ചു

കരിന്തളം: കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ ചെന്നെടുക്കം എകെജി ഗ്രന്ഥാലയം പ്രവർത്തകരും ബാലവേദി കുട്ടികളും സന്ദർശിച്ചു. വായനശാല പ്രസിഡന്റ് ശശിധരൻ സി വി, മുൻ സൈനികൻ രാമചന്ദ്രൻ പി വി നേതൃത്വം നൽകി. സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ തോളേനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, മധുസൂദനൻ ചോയ്യംകോട്, ദാമോദരൻ പി പി, അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടിവി, അരുൺ കരിന്തളം എന്നിവർ പ്രസംഗിച്ചു. ബാലവേദി കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow