യുവാവ് ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്ത് വിജയന്റെ മകൻ ഇല്ലു എന്ന വി നിനിൽ കുമാറാണ് (36) മരിച്ചത്. ഇന്നലെ രാത്രി നടക്കാനിറങ്ങിയ യുവാവിനെ എട്ടുമണിയോടെ കളനാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
What's Your Reaction?