യു. പ്രേമൻ ഇനി പോലീസ് സൂപ്രണ്ട്; വിജിലൻസ് സ്പെഷ്യൽ സെല്ലിൽ നിയമനം
കാഞ്ഞങ്ങാട്: കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ യു. പ്രേമന് പോലീസ് സൂപ്രണ്ടായി (എസ്.പി.) സ്ഥാനക്കയറ്റം ലഭിച്ചു. തിരുവനന്തപുരത്തെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ സെല്ലിൽ എസ്.പി.യായാണ് പുതിയ നിയമനം.
കാസർകോട് ജില്ലയിലെ ഏച്ചിപ്പൊയിൽ പൊന്നമ്പാറ സ്വദേശിയായ യു. പ്രേമൻ നിലവിൽ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലാണ് താമസിക്കുന്നത്.
നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ എസ്.ഐ., സി.ഐ., ഡിവൈഎസ്.പി. എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കാര്യക്ഷമവും ജനകീയവുമായ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനാണ്. ദീർഘകാലത്തെ സേവന മികവിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ എസ്.പി. സ്ഥാനക്കയറ്റം വിലയിരുത്തപ്പെടുന്നത്.
What's Your Reaction?