റബീഉൽ ഖുലൂബ് - മീലാദ് മെഹ്ഫിൽ 2K26: പോസ്റ്റർ പ്രകാശനവും ആദ്യ സംഭാവന സമർപ്പണവും നടത്തി

Aug 6, 2026 - 17:15
 0
റബീഉൽ ഖുലൂബ് - മീലാദ് മെഹ്ഫിൽ 2K26: പോസ്റ്റർ പ്രകാശനവും ആദ്യ സംഭാവന സമർപ്പണവും നടത്തി

പരപ്പ: ക്ലായിക്കോട് ബദരിയ ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഓഗസ്റ്റ് 26 മുതൽ 29 വരെ നടക്കുന്ന 'റബീഉൽ ഖുലൂബ് - മീലാദ് മെഹ്ഫിൽ 2K26' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇർശാദുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ നടന്നു.

ആഘോഷ പരിപാടിയിലേക്കുള്ള ആദ്യ സംഭാവന ജമാഅത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി, മീലാദ് കമ്മിറ്റി ട്രഷറർ കെ.പി. മൊയ്ദീൻ കുഞ്ഞി ഹാജിക്ക് കൈമാറി.

ചടങ്ങിൽ മീലാദ് കമ്മിറ്റി രക്ഷാധികാരികളായ ഉസ്താദ് അഹ്മദ് മുബഷിർ മിസ്ബാഹി വാവൂർ, നൂർ മസ്ജിദ് ഇമാം സുഹൈൽ സഖാഫി, മീലാദ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാണത്തൂർ, കൺവീനർ ഖാലിദ് ക്ലായിക്കോട്, ജമാഅത്ത് സെക്രട്ടറി എൽ.ബി. മുഹമ്മദ് കുഞ്ഞി ഹാജി, മീലാദ് കമ്മിറ്റി-ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ, പ്രവാസി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 26 മുതൽ 29 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തൽ, ഘോഷയാത്ര, മൗലിദ് പാരായണം, തബറുഖ് വിതരണം, മതപ്രഭാഷണം, പേരന്റിങ് ക്ലാസ്, സാംസ്കാരിക സംഗമം, മദ്രസ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. സമാപന ദിവസമായ ഓഗസ്റ്റ് 29-ന് 'സിതാരെ ദിൽ' അഖിലേന്ത്യാ മദ്ഹ് ഗാന മത്സരം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow