റിപ്പബ്ലിക് ദിന പരേഡ്; തൃക്കരിപ്പൂർ, പരപ്പ സ്വദേശികളായ കലാകാരന്മാർ ഡൽഹിയിലെത്തി
കാഞ്ഞങ്ങാട്: നാളെ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിന്നായി തൃക്കരിപ്പൂർ,പരപ്പ സ്വദേശികളായ കലാകാരൻമാർ ഡൽഹിയിലെത്തി. റിപബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന വന്ദേ മാതരം തീം സോങ്ങിൽ പങ്കെടുക്കാനാണ് ശിഹാബ് തായ്നേരിയുടെ നേതൃത്വത്തിലുള്ള കാസർക്കോട് ജില്ലയിലെ ഇരുപത്തിയഞ്ചോളം വരുന്ന കലാകാരികളും, കലാകാരൻമാരും ഡൽഹിയിൽ എത്തിയത്. തീം സോങ്ങിന്ന് പുറമെ തെയ്യം, മാർഗ്ഗം കളി എന്നിവയും സംഘം അവതരിപ്പിക്കും.
What's Your Reaction?