വനിതാദിനം; പെരിയ സ്കൂൾ സഹപാഠി കൂട്ടായ്മ കുടുംബ സദസ്സും ബോട്ട് യാത്രയും നടത്തി

Mar 10, 2026 - 17:44
 0
വനിതാദിനം; പെരിയ സ്കൂൾ സഹപാഠി കൂട്ടായ്മ കുടുംബ സദസ്സും ബോട്ട് യാത്രയും നടത്തി

പെരിയ: വനിതാദിനത്തോടനുബന്ധിച്ച് പെരിയ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ 1981-ബാച്ച് സഹപാഠി കൂട്ടായ്മ കുടുംബ സദസ്സും വിനോദ ബോട്ട് യാത്രയും നടത്തി. നീലേശ്വരം-കോട്ടപ്പുറം ബോട്ടു ക്ലബ്ബിൽ സംഘടിപ്പിച്ച സദസ്സിൽ മെന്റലിസ്റ്റും സിനിമാ സംവിധായകനുമായ സനൽ പാടിക്കാനം മനുഷ്യമനസിന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഷഷ്ടിപൂർത്തി ആദരവ് തുടങ്ങിയവ നടന്നു. സനൽ പാടിക്കാനത്തെ ചടങ്ങിൽ ആദരിച്ചു. എ എം ദിവാകരൻ അധ്യക്ഷത വഹിച്ചു. ലൂസി ജോർജ്, ശിവരാമൻ, മനോഹരൻ എരോൽ, പി രാധാകൃഷ്ണൻ, അശോകൻ നമ്പ്യാർ, രാമചന്ദ്രൻ വില്ലാരം പതി, രുഗ്മണി മൈലാട്ടി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow