വിദേശ രാജ്യങ്ങളിൽ ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി.

Jan 29, 2026 - 13:45
 0
വിദേശ രാജ്യങ്ങളിൽ ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി.

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി. ഇത്തരം അപേക്ഷകർ നേരിട്ടിരുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പ്രത്യേക 'ഓഫ്‌ലൈൻ' സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ: രത്തൻ യു ഖേൽക്കർ അറിയിച്ചു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6, ഫോം 6എ എന്നിവയിൽ ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താൻ ഓപ്ഷനുകൾ ഇല്ലാതിരുന്നത് വലിയൊരു വിഭാഗം പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. ഈ പ്രശ്നം പരിഹരിച്ചതോടെ, ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇ ആർ ഒ, ബി എൽ ഒ ആപ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള പുതിയ സൗകര്യം ലഭ്യമായിട്ടുണ്ട്. ജനനസ്ഥലം വിദേശത്തായ പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴി ഓഫ്‌ലൈനായി ബിഎൽഒ വഴിയോ, ഇആർഒ വഴിയോ അപേക്ഷ സമർപ്പിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒ-മാർക്ക് ഇനി സാധിക്കും.  അപേക്ഷാഫോറത്തിൽ 'ഇന്ത്യക്ക് പുറത്ത്' എന്ന ഓപ്ഷനും ജനിച്ച രാജ്യത്തിന്റെ പേരും ഇനി വ്യക്തമായി രേഖപ്പെടുത്താം. ഇതുവരെ 1,37,162 പ്രവാസികൾ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow