വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സർക്കാർ ജീവനക്കാരി മരിച്ചു

Aug 9, 2026 - 13:46
 0
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സർക്കാർ ജീവനക്കാരി മരിച്ചു

കാസർകോട്: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാസർകോട് കളക്ടറേറ്റിലെ സർക്കാർ ജീവനക്കാരി മരിച്ചു. എൻഡോസൾഫാൻ സെൽ ജീവനക്കാരിയും ചെങ്കള അതിർകുഴി സ്വദേശിനിയുമായ ആശാലത (41) ആണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

വെള്ളിയാഴ്ചയാണ് ആശാലതയെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ചെങ്കളയിലെ ആശുപത്രിയിലും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ചികിത്സയ്ക്കിടെ ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow