വെളിച്ചം വായന ഇടം; അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
നീലേശ്വരം: അന്താരാഷ്ട്ര വനിതാ ദിനവും രണ്ടാം പിറന്നാൾ ദിനവും വ്യത്യസ്തമായി ആഘോഷിച്ച് നീലേശ്വരം കോട്ടപ്പുറത്തെ വെളിച്ചം വായന ഇടം. വ്യത്യസ്ത മേഖലകളിലെ വനിതകൾ വെളിച്ചത്തിൽ ഒത്തുകൂടി കഥ, കവിത, ജീവിതം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ടി വി ശോഭന, പുഷ്പ കൊളവയൽ, സൂര്യഗായത്രി ശ്രീപദം, പ്രശാന്തി ടീച്ചർ, രജനി വെള്ളോറ, പ്രീതി ദിലീപ്, തുഷാര പ്രശാന്ത്, ശാന്തി സതീശൻ, ഷീനജ പ്രദീപ്, മുംതാസ് കോട്ടപ്പുറം, ഫാത്തിമ കോട്ടപ്പുറം എന്നിവർ സംസാരിച്ചു. വെളിച്ചം കോ-ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു.
What's Your Reaction?