വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം: പൊങ്കാല മഹോത്സവം; മാർച്ച് 1,2,3 തിയ്യതികളിൽ

ആറ്റുകാൽ പൊങ്കാല ദിവസം തന്നെ അതേ ആചാരത്തിലും, അനുഷ്ഠാനത്തിലും പൊങ്കാല നിവേദ്യ സമർപ്പണം നടക്കുന്ന ഉത്തര മലബാറിലെ ഏക ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം.

Feb 28, 2026 - 10:06
 0
വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം: പൊങ്കാല മഹോത്സവം; മാർച്ച് 1,2,3 തിയ്യതികളിൽ

മടിക്കൈ: വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 1,2,3 തിയ്യതികളിൽ നടക്കും. ആറ്റുകാൽ പൊങ്കാല ദിവസം തന്നെ അതേ ആചാരത്തിലും, അനുഷ്ഠാനത്തിലും പൊങ്കാല നിവേദ്യ സമർപ്പണം നടക്കുന്ന ഉത്തര മലബാറിലെ ഏക ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം. ഉത്സവത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടതുറക്കൽ, തുടർന്ന് ആചാര്യവരണം, ശുദ്ധ ക്രിയകൾ, പശുദാന പുണ്യാഹം, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴ പൂജ. 6:30 ന് ഭജന(വെള്ളൂട ക്ഷേത്ര ഭജന സമിതി). 7 മണിക്ക് തിരുവാതിര, കൈ കൊട്ടിക്കളി. മാർച്ച് 2 തിങ്കളാഴ്ച രാവിലെ 5:30 ന് നട തുറക്കൽ. 6 മണിക്ക് മഹാഗണപതി ഹോമം. 7:30 ന് ഉഷ പൂജ. തുടർന്ന് ബിംബശുദ്ധി, നാഗസ്ഥാനത്ത് പൂജ.9 മണിക്ക് കലവറ നിറയ്ക്കൽ. 10:30 ന് ഭജന(ശ്രീ ബല്ല ത്തപ്പൻ ഭജന സമിതി). 12 മണിക്ക് ഉച്ചപൂജ, തുലാഭാരം, പ്രസാദ വിതരണം, അന്ന പ്രസാദം. വൈകുന്നേരം 6 മണിക്ക് നടതുറക്കൽ. 6:30 ന് ദീപാരാധന, ഭഗവൽ സേവ, അത്താഴ പൂജ, പൊങ്കാല അടുപ്പ് ശുദ്ധീകരണം. തുടർന്ന് ഭക്തിഗാനസുധ(ഭഗവതി ഭജന സമിതി പറക്കളായി). 8 മണിക്ക് നൃത്ത്യ നൃത്ത്യങ്ങൾ, ശുദ്ധി ക്രിയകൾ. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 5:30 ന് നട തുറക്കൽ. 6 മണിക്ക് മഹാഗണപതി ഹോമം. 7 മണിക്ക് ഉഷപൂജ. 7:30 ന് ബ്രഹ്മ കലശപൂജ. 8:30 ന് ബ്രഹ്മ കലശാഭിഷേകം. 9:30 ന് പൊങ്കാല അടുപ്പിൽ ദീപം തെളിയിക്കൽ. തുടർന്ന് ഭജന (ബ്രഹ്മശ്രീ പുല്ലൂർ യോഗ സഭ വനിതാവേദി ഭജന സമിതി)

What's Your Reaction?

like

dislike

love

funny

angry

sad

wow