സ്കൂൾ പ്രവേശനം; രേഖകൾ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കില്ല

Apr 28, 2026 - 11:48
 0
സ്കൂൾ പ്രവേശനം; രേഖകൾ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കില്ല

തിരുവനന്തപുരം: പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാൻ എത്തുന്ന കുട്ടികൾക്ക് രേഖകൾ ഇല്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ ഇല്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെയും, പ്രവാസികളുടെയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്നാണ് നിർദ്ദേശം.

സംസ്ഥാന സിലബസിൽ ഉള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിന് പ്രവേശനം ആരംഭിക്കും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കും വരെ താൽക്കാലികമായാണ് പ്രവേശനം നൽകുക. ഒരുതരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിർദ്ദേശം. രേഖകളില്ലാതെ പ്രവേശനം നൽകുന്ന കുട്ടികളുടെ രേഖകൾ സ്കൂൾ തുറന്ന് ആറാം ദിവസം നടക്കുന്ന തലയെണ്ണൽ ഘട്ടത്തിൽ നൽകിയില്ലെങ്കിൽ അവരെ എണ്ണത്തിൽ പെടുത്തില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow