സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗ്ലൂരുവിൽ പിടിയിൽ

മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ഇയാൾ സ്വയം ധരിക്കുകയും അവയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് പോലീസ് പറയുന്നത്.

Jan 21, 2026 - 13:44
 0
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗ്ലൂരുവിൽ പിടിയിൽ

ബംഗളൂരു: നഗരത്തിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അവ ധരിച്ച് സെൽഫി എടുക്കുകയും ചെയ്യുന്ന മലയാളി യുവാവ് പിടിയിലായി. 23 കാരനായ അമൽ എൻ അജിയാണ് ബംഗളൂരു ഹെമ്പഗോ ഡി പോലീസിന്റെ പിടിയിലായത്. അഞ്ചാം ക്രോസിലെ ഗണേഷ് ക്ഷേത്രത്തിനു സമീപമുള്ള സോമരാജ പുരയിലാണ് അമൽ എൻ ജി എന്ന അജികുമാർ താമസിക്കുന്നത്. ഹെമ്പഗോഡയിലെ വിദ്യാനഗർ മേഖലയിലുള്ള വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. വീടുകളുടെ ടെറസിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണം മാത്രമല്ല ഇയാൾ നടത്തിയിരുന്നത് എന്ന് പോലീസ് പറയുന്നു. മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ഇയാൾ സ്വയം ധരിക്കുകയും അവയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ആഴ്ച ഹെമ്പഗോഡി മേഖലയിൽ പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അമലിനെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ അമലിനെ കണ്ടെത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് യുവാവ് താമസിച്ചിരുന്ന മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്ന് മോഷ്ടിച്ച നിരവധി അടിവസ്ത്രങ്ങൾ കണ്ടെടുത്തു. സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണി ഉയർത്തുന്ന ഇത്തരം വിചിത്ര സ്വഭാവക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow