112 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ
മഞ്ചേശ്വരം: ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും മഞ്ചേശ്വരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 112 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബന്തിയോട് കൂബണൂരിലെ മൊയ്തീൻ കുഞ്ഞി, ജോഡ്ക്കല്ലിലെ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും മഞ്ചേശ്വരം എസ്.ഐ കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് ഇന്നുച്ചയോടെ ജോഡ്ക്കല്ലിൽ നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?