അമ്പലത്തറയിൽ 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

Nov 3, 2026 - 09:51
 0
അമ്പലത്തറയിൽ 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

അമ്പലത്തറ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർപേഴ്സണും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സി.കെ. സബിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ പി.വി. രമേശൻ സുവനീർ പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് കെ.എൻ. പ്രശാന്ത് സുവനീർ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡി.ഇ.ഒ. രാഹുൽ രാജ് (കെ.എ.എസ്.) ഉപഹാര സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ മുഖ്യാതിഥിയായി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്തംഗം നാരായണൻ മാടിക്കാൽ, പഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാർ, കെ.വി. ശ്രീജിത്ത്, കെ. സുനിത, ഹൊസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ, ബി.പി.സി. സിനികേഷ് മാടായി, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ, എസ്.എം.സി. ചെയർമാൻ എൻ. മനോജ് കുമാർ, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് രാജൻ മീങ്ങോത്ത്, നാരായണൻ അമ്പലത്തറ, ദേവനന്ദ തുടങ്ങിയവർ സംസാരിച്ചു.

കൺവീനർ പി.വി. രാജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു.

അമ്പലത്തറ സ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സ്വാഗതഗാനവും നൃത്തശിൽപ്പവും ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow