എ.സി.പി, എം.പി. ആസാദ് ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജിയുടെ പ്രശംസാപത്രം

Oct 14, 2026 - 13:17
 0
എ.സി.പി, എം.പി. ആസാദ് ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജിയുടെ പ്രശംസാപത്രം

കണ്ണൂർ: വിവിധ കേസുകളുടെ അന്വേഷണ മികവിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കാഴ്ചവെച്ച മികവിനും കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ് ഉൾപ്പെടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് പ്രശംസാപത്രം നൽകി.

കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കടത്ത്, പോക്സോ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിൽ മികച്ച പങ്കുവഹിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.

പോലീസ് സേനയുടെ ആത്മവീര്യം വർധിപ്പിക്കാനും അന്വേഷണ മികവ് പ്രോത്സാഹിപ്പിക്കാനും ഇത്തരം അംഗീകാരങ്ങൾ സഹായകരമാകുമെന്ന് ഡി.ഐ.ജി. കെ. കാർത്തിക് പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലെയും സ്പെഷ്യൽ വിങ്ങുകളിലെയും ഉദ്യോഗസ്ഥരാണ് പ്രശംസാപത്രത്തിന് അർഹരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow