നീലേശ്വരം മേൽപാലത്തിൽ കാർ തല കീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

Apr 12, 2026 - 16:26
 0
നീലേശ്വരം മേൽപാലത്തിൽ കാർ തല കീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

നീലേശ്വരം:പള്ളിക്കര മേൽ പാലത്തിൽ കാർ തലകീഴായി മറിഞ്ഞു മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുവത്തൂർ ഭാഗത്തുനിന്നും കാഞ്ഞങ്ങാടേക്ക് ഭാഗത്തേക്ക് പോകുവായിരുന്ന കാർ പള്ളിക്കര മേൽപ്പാലത്തിൽ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് കെ എൽ 60 എസ് എ 8283 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല നീലേശ്വരം എസ് ഐ കെ വി രതീശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി പ്രമോദ്, അഭിലാഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow